“അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസമായി ആള്‍ക്കൂട്ടം എപ്പോഴും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്”- വി.ഡി സതീശന്‍

തുടര്‍ച്ചയായി അമ്ബത് വര്‍ഷം ഒരേ നിയമസഭാ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചുവെന്ന അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയ ഉമ്മന്‍ ചാണ്ടിയെ പ്രശംസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

നോക്കിലും വാക്കിലും സാധാരണക്കാരനെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നൊമ്ബരങ്ങള്‍ തിരിച്ചറിയാനാകുന്നൊരു സവിശേഷമാപിനിയാണ് ആ മനുഷ്യനെ അസാധാരണനാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

“കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരുന്ന റെക്കോര്‍ഡിന് നേരവകാശി ഇനി ഉമ്മന്‍ ചാണ്ടിയാണ്. ഓരോ നിയമസഭയുടേയും ആദ്യ സമ്മേളനത്തെ അടിസ്ഥാനമായി കണക്കാക്കിയാല്‍ നാളെ ഉമ്മന്‍ ചാണ്ടി ആ നേട്ടത്തിലെത്തും. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങള്‍ക്കൊപ്പം, അവരുടെ ശബ്ദമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് സന്തോഷം പങ്കുവച്ചു.

ഒരേ നിയമസഭാ മണ്ഡലത്തെ തുടര്‍ച്ചയായി 50 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ചെന്ന അപൂര്‍വതയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ട്. പുതുപ്പള്ളി എന്ന സ്ഥല നാമത്തിന്റെ പര്യായം ഉമ്മന്‍ ചാണ്ടി എന്നാകുന്നു.

നോക്കിലും വാക്കിലും സാധാരണക്കാരനെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നൊമ്ബരങ്ങള്‍ തിരിച്ചറിയാനാകുന്നൊരു സവിശേഷമാപിനിയാണ് ആ മനുഷ്യനെ അസാധാരണനാക്കുന്നത്. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാട രാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാ പാത്രമാക്കിയത്. അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസമായി ആള്‍ക്കൂട്ടം എപ്പോഴും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്.

പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ ഒരു ജനപ്രതിനിധി എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് രാഷ്ട്രീയഭേദമില്ലാതെ ഞാന്‍ ഉള്‍പ്പെടെയുള്ള സമാജികര്‍ മാതൃകയാക്കിയതും ഉമ്മന്‍ ചാണ്ടിയെ ആണെന്നത് അഭിമാനത്തോടെ പറയുന്നു.

prp

Leave a Reply

*