പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോണ്‍സ്റ്റര്‍’ സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.
മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’ ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്ത്.
ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

