ഉക്രയ്‌നില്‍ പുടിന്റെ വന്‍ പടയൊരുക്കം ; 3 ലക്ഷം റിസര്‍വ്‌ പട്ടാളക്കാരെ വിളിച്ചു

മോസ്കോ

ഉക്രയ്നില്‍ പടയൊരുക്കം ശക്തമാക്കാന് നിര്ദേശം നല്കി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. വിരമിച്ച മൂന്നുലക്ഷം റിസര്‍വ് പട്ടാളക്കാര്‍ക്ക് ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.

പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നുചേര്‍ന്ന് നടത്തുന്ന പടനീക്കത്തിനെതിരെ റഷ്യയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് പുടിന്‍ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഉക്രയ്നിലെ ഖെര്‍സണ്‍, സപൊറീഷ്യ മേഖലകളും ലുഹാന്‍സ്ക്, ഡൊണെസ്ക് സ്വതന്ത്ര റിപ്പബ്ലിക്കുകളും റഷ്യയുടെ ഭാഗമാകാനുള്ള ഹിതപരിശോധനയ്ക്ക് ഒരുങ്ങവെയാണ് പുടിന്റെ പ്രഖ്യാപനം. ഉക്രയ്ന്‍ യുദ്ധത്തില്‍ ഇതുവരെ 5937 റഷ്യന്‍ പട്ടാളക്കാരും 61,207 ഉക്രയ്ന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് റഷ്യയുടെ കണക്ക്.
യുദ്ധത്തില്‍ റഷ്യ ദുര്‍ബലമാണെന്നാണ് പുടിന്റെ പ്രസ്താവന തെളിയിക്കുന്നതെന്ന് ഉക്രയ്നിലെ അമേരിക്കന്‍ സ്ഥാനപതി പ്രതികരിച്ചു. പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

prp

Leave a Reply

*