ഉച്ചക്കടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: ഉച്ചക്കട കൊലപാതകത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ്‌ഓടിച്ചിട്ട് പിടികൂടി. കോളിയൂര്‍ കാര്‍ഷിക കോളേജിനടുത്ത് ഷെഡ്ഡില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇവരെ വിഴിഞ്ഞം എസ്.ഐ.

സമ്ബത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കേസിലെ പ്രതികളായ റെജിയും സജിയുമാണ് പിടിയിലായത്.

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ച കേസിലാണ് അറസ്റ്റ് നടന്നത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. കുത്താനുപയോഗിച്ച കത്തി രണ്ടാം പ്രതി കോരാളി രാജേഷിന്റെ വീട്ടിലെ കോഴിക്കൂടിനു മുകളില്‍ നിന്നു ഇന്നലെ രാത്രി പൊലീസ് കണ്ടെടുത്തു.

വിഴിഞ്ഞം ഉച്ചക്കട മരുതൂര്‍ക്കോണം റോഡില്‍ മൂന്നാം തീയതി രാത്രി നടന്ന സംഭവത്തില്‍ പയറ്റുവിള ആര്‍സി ചര്‍ച്ചിനു സമീപം തേരിവിള പുത്തന്‍ വീട്ടില്‍ ബി.സജികുമാറാ(44)ണ് കുത്തേറ്റു മരിച്ചത്.

പ്രതികളായ പയറ്റുവിള വട്ടവിളയില്‍ മാക്കാന്‍ ബിജു എന്നു വിളിക്കുന്ന വിജുകുമാര്‍ (42), കുഴിവിള വടക്കരി കത്ത് പുത്തന്‍ വീട്ടില്‍ കോരാളന്‍ എന്നു വിളിക്കുന്ന രാജേഷ് (45) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

prp

Leave a Reply

*