അവധിക്ക് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല; പ്രവേശന വിലക്ക് നിലവില്‍ വന്നു

അബുദാബി: താമസ വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശനവിലക്ക്. ഇന്ന് ഉച്ച മുതല്‍ ഇത് നിലവില്‍ വന്നു. ഇപ്പോള്‍ അവധിക്ക് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. വിസിറ്റിങ് വിസ, ബിസിനസ് വിസ ഉള്‍പ്പെടെയുള്ള ഗണത്തില്‍പ്പെടുന്നവര്‍ക്ക് യുഎഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

രാജ്യത്ത് പ്രവേശിക്കാന്‍ ചുരുങ്ങിയ സമയം മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവധിക്കും ബിസിനസ് ആവശ്യാര്‍ത്ഥവും യുഎഇയിക്കു പുറത്തുപോയ മലയാളികളടക്കമുള്ള പ്രവാസികളുടെ മടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിലക്കിന്റെ കാലാവധി നീട്ടുമെന്നാണ് സൂചന

prp

Leave a Reply

*