തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു പഴംപൊരിക്ക് 235 രൂപ, നല്‍കുന്നതോ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഭിഭാഷകന് ലഭിച്ചത് ചീഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ പഴംപൊരി.

തിരുവനന്തപുരത്തെ അഭിഭാഷകനാണ് കേടായ ഭക്ഷണം ലഭിച്ചത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിലെ ഭക്ഷണശാലയില്‍ നിന്നാണ് അഭിഭാഷകനും ഭാര്യയും ചായയ്‌ക്കൊപ്പം പഴംപൊരി വാങ്ങിയത്.

ഇന്നലെ അബുദാബിയിലേക്ക് പോകാന്‍ വിമാനത്തിന് കാത്തിരിക്കുമ്ബോഴാണ് സംഭവം. ഭക്ഷണം വാങ്ങിയപ്പോഴേ ദുര്‍ഗന്ധം വമിച്ചിരുന്നു. ശ്രദ്ധിച്ച്‌ നോക്കിയപ്പോള്‍ ചീഞ്ഞ ഭക്ഷണമാണെന്ന് മനസിലായതോടെ ഉടന്‍ സ്റ്റാഫുകളെ വിളിച്ച്‌ കാര്യം പറഞ്ഞു. കടയിലെ പരാതിപ്പെട്ടിയില്‍ പരാതി നിക്ഷേപിച്ചിട്ടുണ്ട്. മാനേജരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് സ്റ്റാഫ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. 235 രൂപയാണ് ഒരു പഴംപൊരിക്ക് ഭക്ഷണശാല ഈടാക്കിയത്.

prp

Leave a Reply

*