തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ പേര് വിവരങ്ങള്‍ ചോര്‍ന്നു, അന്വേഷണവുമായി പൊലീസ്

തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ പേരും വിവരങ്ങളും ചോര്‍ന്നു. കേരളത്തിന് പുറത്ത് നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവരുടെ പേരും വിവരങ്ങളുമാണ് ചോര്‍ന്നത്.സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇവരുടെ പേരും വിവരങ്ങളും ചോര്‍ന്നതോടെ രോഗികളും ബന്ധുക്കളും ആശങ്കയിലാണ്.

കൊവിഡ് രോഗികളുടെ പേരും വ്യക്തിഗത വിവരങ്ങളും പരമരഹസ്യമായി സൂക്ഷിക്കണമെന്നാണ് കൊവിഡ് പ്രതിരോധത്തിന്റെ പ്രോട്ടോക്കോള്‍. അതിന് വിരുദ്ധമായി രോഗികളുടെ പേര്, വയസ് , വിലാസം തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നും നാട്ടിലെത്തി കൊവിഡ് ലക്ഷണങ്ങളെ തുട‌ര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളാണ് ചോ‌ര്‍ന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ രോഗികളുടെ പേരും വിവരങ്ങളും പ്രചരിക്കാന്‍ തുടങ്ങിയ സംഭവം ആരോഗ്യ വകുപ്പ് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശാനുസരണം ഇതേപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Leave a Reply

*