ഉത്തര കൊറിയയില്‍ കൊവിഡ് എത്തിയോ ? ഉന്നതതല യോഗം വിളിച്ച്‌ കിം,ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് മാസ്കുകള്‍ ധരിച്ച്‌

പ്യോങ് യാങ്:- രാജ്യത്തെ കേന്ദ്ര സൈനിക കമ്മിഷന്‍ അംഗങ്ങളുടെ യോഗം വിളിച്ച്‌ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.യോഗത്തില്‍ പങ്കെടുക്കാനെത്തിയ കിമ്മിനെ മാസ്കുകള്‍ ധരിച്ചാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. എന്നാല്‍ മീറ്രിംഗ് തുടങ്ങിയപ്പോള്‍ ഇവരും കിമ്മിനെ പോലെ മാസ്ക് ധരിച്ചില്ല. രാജ്യത്തിന്റെ ആണവയുദ്ധ പ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കുന്നതിനും സായുധസേനയുടെ ആയുധസംഹാര ശേഷി ഉയര്‍ത്തുന്നതിനുമുള്ള യോഗമായിരുന്നു ഇത്.

ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതികളും ആണവായുധ പരീക്ഷണങ്ങളും അവസാനിപ്പിച്ച്‌ ആണവ നിരായുധീകരണം ലക്ഷ്യമിട്ടുള്ള ഉത്തര കൊറിയ-അമേരിക്ക ചര്‍ച്ചകള്‍ കുറച്ച്‌ നാളുകളായി നേരിയ പുരോഗതി മാത്രമാണുള്ളത്. ഇവര്‍ തമ്മില്‍ ചര്‍ച്ച പുനരാരംഭിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ. അമേരിക്ക 1992ന് ശേഷം അണുശക്തി പരീക്ഷണത്തെ കുറിച്ച്‌ ആലോചിക്കുന്ന ഈ സമയം തന്നെ കിം ഉന്നതതല യോഗം ചേര്‍ന്നതിനെ ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്.

അതേ സമയം ഉത്തരകൊറിയയില്‍ കൊവിഡ് രോഗബാധയെ കുറിച്ച്‌ വിവരങ്ങള്‍ ലഭിക്കാത്തത് സംശയം ജനിപ്പിക്കുന്നതാണ്. മറ്റ് രാജ്യങ്ങളില്‍ കൊവിഡ് പിടിമുറുക്കുമ്ബോഴും തങ്ങളുടെ രാജ്യത്ത് കൊവിഡ് ബാധയില്ലെന്നാണ് ഉത്തരകൊറിയയുടെ ഇപ്പോഴും തുടരുന്ന വാദം. എന്നാല്‍ അത് തെറ്റാകാമെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം.

prp

Leave a Reply

*