തിരുവനന്തപുരം: ദേശീയ പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് 17ന് വിവിധ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തു. എന്നാൽ ഇതിനു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ എന്നിവരാണു ഹർത്താലിന്റെ മുഖ്യസംഘാടകർ. ഇവർക്കു വിവിധ മനുഷ്യാവകാശ പ്രവർത്തകരും പൊതുപ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ നിയമവും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ദേശീയ പൗരത്വ രജിസ്റ്ററും ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയെ നിഷേധിക്കുന്നതും വംശീയമായി രാജ്യത്തെ വിഭജിക്കുന്നതുമാണെന്ന് സംയുക്ത സമിതി പ്രസ്താവനയിൽ അറിയിച്ചു. 17ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ ആചരിക്കാനാണ് ആഹ്വാനം.
courtsey content - news online

