മാ​പ്പ് പ​റ​യി​ല്ല; റേപ് ഇ​ൻ ഇ​ന്ത്യ പ​രാ​മ​ർ​ശ​ത്തി​ൽ രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: റേ​പ് ഇ​ൻ ഇ​ന്ത്യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​ഷ​യ​ത്തി​ൽ രാ​ഹു​ലി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബി​ജെ​പി അം​ഗ​ങ്ങ​ൾ വ​ൻ പ്ര​തി​ഷേ​ധം ഉയർത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് രാഹുൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പൗ​ര​ത്വ ബി​ല്ലി​ന്‍റെ പേ​രി​ൽ വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ നി​ന്നും ശ്ര​ദ്ധ തിരിക്കാ​നാ​ണ് ബി​ജെ​പി​യു​ടെ​യും കേ​ന്ദ്ര സർക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​ണ് ത​നി​ക്കെ​തി​രേ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​മെ​ന്നും രാ​ഹു​ൽ ആ​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ജാ​ർ​ഖ​ണ്ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് രാഹുൽ റേ​പ് ഇ​ൻ ഇ​ന്ത്യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ “മേ​ക്ക് ഇ​ൻ ഇ​ന്ത്യ’ പ​ദ്ധ​തി​യു​മാ​യി ചേ​ർ​ത്താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. രാ​ജ്യ​ത്ത് “മേക്ക് ഇ​ൻ ഇ​ന്ത്യ അ​ല്ല, റേ​പ് ഇ​ൻ ഇ​ന്ത്യ​’യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ണ്ടാ​കു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ വി​മ​ർ​ശി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ നി​രീ​ക്ഷ​ണം. ഇതിനെതിരേയാണ് ബിജെപി അംഗങ്ങൾ പ്രതിഷേധം ഉയർത്തിയത്. രാഹുലിന്‍റെ പരാമർശം രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ വിമർശിച്ചു.

courtsey content - news online
prp

Leave a Reply

*