വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ രണ്ടാമതും വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബൈഡന് തന്നെയാണ് ഇത്തവണയും വിജയി എന്ന് അധികൃതര്‍ അറിയിച്ചു. ജോര്‍ജിയ സെക്രട്ടറി ഒഫ് സ്റ്റേറ്റിന്റെ വെബ്സൈറ്റിലൂടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായ വിവരം അധികൃതര്‍ അറിയിച്ചത്.
വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നും, വീണ്ടും വോട്ടണ്ണണമെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോര്‍ജിയയില്‍ വിജയിക്കുന്നത്.

