ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി

ഡല്‍ഹി : ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ലഡാക്കില്‍ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. അത് അടിസ്ഥാനരഹിതമായ ആക്ഷേപമാണെന്ന് വിദേശകാര്യ മന്ത്രലായ വക്താവ് അനുരാഗ് ശ്രീ വാസ്തവ പറഞ്ഞു. ഇരു രാജ്യങ്ങളും അതിര്‍ത്തിയിലെ പ്രശ്ന പരിഹാരത്തിന് ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ച്‌ എന്നതരത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് സംഭവം എന്ന രീതിയിലായിരുന്നു പ്രചാരണം ഉണ്ടായത്. ഇത്തരത്തില്‍ ഒരു വാര്‍ത്ത ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ചത് ബെയ്ജിങ്ങിലെ ഒരു പ്രൊഫസറുടെ അഭിപ്രായത്തില്‍ നിന്നാണ് .

prp

Leave a Reply

*