ട്രം​പി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണ​വു​മാ​യി മു​ന്‍ മോ​ഡ​ല്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണ​വു​മാ​യി മു​ന്‍ മോ​ഡ​ല്‍. ആ​മി ഡോ​റി​സാ​ണ് ട്രം​പി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

1997 സെ​പ്റ്റം​ബ​റി​ല്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ വ​ച്ചു ന​ട​ന്ന യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ടൂ​ര്‍​ണ​മെ​ന്‍റി​നി​ടെ വി​ഐ​പി സ്യൂ​ട്ടി​ല്‍ വ​ച്ച്‌ ട്രം​പ് ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​മി ഡോ​റി​സ് ദ് ​ഗാ​ര്‍​ഡി​യ​നോ​ട് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ സ​മ​യം ഡോ​റി​സി​ന് 24 വ​യ​സാ​ണ് പ്രാ​യം. അ​ന്ന് 51 വയസുകാ​ര​നാ​യി​രു​ന്ന ട്രം​പ് ര​ണ്ടാം ഭാ​ര്യ മാ​ര്‍​ല മേ​പി​ള്‍​സി​നൊ​പ്പ​മാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. ത​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​വ​യ്ക്കു​ന്ന​തി​നാ​യി യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നി​സി​നു​ള്ള ത​ന്‍റെ ടി​ക്ക​റ്റും ട്രം​പി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും ഡോ​റി​സ് ഗാ​ര്‍​ഡി​യ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ 48 വ​യ​സു​ള്ള ഡോ​റി​സ് ഇ​ര​ട്ട കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ്. 2016-ല്‍ ​ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യാ​ന്‍ താ​ന്‍ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ത​ന്‍റെ കു​ടും​ബം ത​ക​രു​മെ​ന്ന ഭ​യ​ത്താ​ല്‍ ഇ​ക്കാ​ര്യം മ​റ​ച്ചുവ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഡോ​റി​സ് പ​റ​യു​ന്നു.

കൗ​മാ​ര​ക്കാ​രാ​യ ത​ന്‍റെ പെ​ണ്‍​മ​ക്ക​ള്‍​ക്ക് മാ​ര്‍​ഗ​ദ​ര്‍​ശി​യാ​കാ​ന്‍ ക​ഴി​യ​ണം എ​ന്ന ആ​ഗ്ര​ഹ​ത്താ​ലാ​ണ് ഇ​പ്പോ​ള്‍ ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ന്ന​തെ​ന്നും ഡോ​റി​സ് വ്യ​ക്ത​മാ​ക്കി.

നി​ര​വ​ധി ലൈം​ഗീ​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​നാ​യ ആ​ളാ​ണ് ട്രം​പ്. പ്ര​മു​ഖ അ​മേ​രി​ക്ക​ന്‍ കോ​ള​മി​സ്റ്റ് ഇ. ​ജീ​ന്‍ കോ​ര​ളി​നും ട്രം​പി​നെ​തി​രെ ലൈം​ഗീ​ക ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

prp

Leave a Reply

*