തിരുവനന്തപുരത്ത് കൊറോണ ആശങ്ക രൂക്ഷമാകുന്നു

തിരുവനന്തപുരത്ത് കൊറോണ ആശങ്ക രൂക്ഷമാകുന്നു. തീരദേശ മേഖലയിലെ കൊറോണ രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. മലയോര ഗ്രാമ മേഖലയില്‍ കളളിക്കാട് ഉള്‍പ്പെടെയുള്ള പ്രദേശത്ത് നിന്ന് നിരവധി കൊറോണ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്കാണ് കള്ളിക്കാട് പഞ്ചായത്തില്‍ കൊറോണ ബാധിതരായിട്ടുള്ളത്. ഇവരുടെ സമ്ബര്‍ക്കപട്ടിക അതിവിപുലവുമാണ്. കള്ളിക്കാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡും ജില്ലാ കളക്ടര്‍ നവ് ജ്യോത് ഖോസെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ശ്രീചിത്രയില്‍ വീണ്ടും ഒരു ഡോക്ടര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി അടുത്ത് ബന്ധം പുലര്‍ത്തിയ ഡോക്ടര്‍മാര്‍ ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗിയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.

prp

Leave a Reply

*