മണിയറയിലെ അശോകനിലെ പുതിയ പോസ്റ്റര്‍ കാണാം
നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മണിയറയിലെ അശോകന്‍. വെയ് ഫെയ്‌ററിന്റെ ബാനറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ആണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് മണിയറയിലെ അശോകന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
അനുപമയും, ഗ്രിഗറിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വിനീത് കൃഷ്ണന്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രാഹകന്‍ സജാദ് കക്കു ആണ്. സംവിധായകനും ഛായാഗ്രാഹകനുമടക്കം ഒട്ടനവധി പുതുമുഖങ്ങള്‍ ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. നടി അനുപമ പരമേശ്വരന്‍ ഈ ചിത്രത്തില്‍ സഹ സംവിധായികയായി പ്രവര്‍ത്തിച്ചു. ചിത്രത്തിന് ഈ പേര് നിര്‍ദ്ദേശിച്ചത് രമേഷ് പിഷാരടിയാണ്.

