തൃശൂര്‍: പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി പൂരം സാംസ്കാരിക വേദി പ്രസിഡന്റ് കെ. കേശവദാസ് അറിയിച്ചു.
മന്ത്രി സുനില്‍കുമാറുമായി ചര്‍ച്ച നടത്തുകയും മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തതിെന്റ അടിസ്ഥാനത്തിലാണ് ഈ ഉറപ്പ് ലഭിച്ചത്. ഈ മാസം 20ന് തൃശൂരിലെത്തുന്ന മുഖ്യമന്ത്രിയുമായി പൂരം സാംസ്കാരിക വേദി ഭാരവാഹികള്‍ നേരിട്ട് ചര്‍ച്ച നടത്തും.
കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിന് വൈകാരിക തലങ്ങളേക്കാള്‍ പ്രായോഗിക ഇടപെടലുകളാണ് വേണ്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരത്തിെന്റ സാംസ്കാരിക തനിമയും ആചാരങ്ങളും നിലനിര്‍ത്തുന്നതിന് പരിശ്രമിക്കുന്ന മുഖ്യമന്ത്രിക്കും ജില്ലയിലെ മന്ത്രിമാര്‍ക്കും പൂരം സാംസ്കാരിക വേദി പരിപൂര്‍ണ പിന്തുണ നല്‍കും.
പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണമെന്നും പൂരം ഭംഗിയായി നടത്തുവാന്‍ മുഴുവന്‍ പൂരപ്രേമികളും സഹകരിക്കണമെന്നും പൂരം സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ. കേശവദാസ്, വൈസ് പ്രസിഡന്റ് പി. ശശിധരന്, സെക്രട്ടറി അഡ്വ. വി. ഹരികൃഷ്ണന്, ജോ. സെക്രട്ടറി ഐ. മനീഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗം ഇന്ന്
തൃശൂര്‍: തൃശൂര്‍ പൂരം ഇത്തവണ കോവിഡ് നിയന്ത്രണങ്ങളിലും പൊലിമ ചോരാതെ ആഘോഷിക്കാനാവുമെന്ന് തൃശൂരിന് പ്രതീക്ഷ. തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന് പുറമെ, ഞായറാഴ്ച മന്ത്രി വി.എസ്. സുനില്‍കുമാറില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് സാഹചര്യവും വിശദാംശങ്ങളും സംബന്ധിച്ച് ചര്‍ച്ച നടത്തി. വൈകീട്ട് അഞ്ചിന് ഓണ്‍ലൈനിലാണ് ചീഫ് സെക്രട്ടറിയുമായുള്ള പൂരം യോഗം നടക്കുന്നത്.
തൃശൂരില്‍ നിലവില്‍ കോവിഡ് വ്യാപന പ്രതിദിന കണക്കില്‍ വന്‍ തോതില്‍ കുറവ് വന്നതും പൂരം നടക്കുന്ന തൃശൂര്‍ നഗര പരിധിയില്‍ കോവിഡ് വ്യാപനം കുറഞ്ഞതും ആരോഗ്യവകുപ്പ് നല്കിയ റിപ്പോര്‍ട്ടിലുണ്ട്. ആള്‍ക്കൂട്ടം വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയാണ് നിലവില്‍ പൊലീസും ആരോഗ്യവകുപ്പും കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
അത് കൊണ്ടുതന്നെ നിയന്ത്രണങ്ങളോടെ അനുമതി നല്‍കാമെന്നാണ് വിവിധ വകുപ്പുകളുടെയും അഭിപ്രായം. ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിച്ച് പൂരം പ്രദര്‍ശനവും വെടിക്കെട്ട് അടക്കമുള്ള പൂരം ചടങ്ങുകളും നടത്താമെന്ന് ലേ ഔട്ട് റിപ്പോര്‍ട്ട് ദേവസ്വങ്ങള്‍ നല്‍കിയിട്ടുണ്ട്. ഘടക ക്ഷേത്രങ്ങളും പൂരം ആഘോഷമായി നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് ജില്ലയിലെ മന്ത്രിമാരും എം.എല്‍.എമാരുമായും ദേവസ്വങ്ങളുമായും മന്ത്രി കടകംപള്ളിയും ചര്‍ച്ച നടത്തിയിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ചര്‍ച്ചയെ തൃശൂര്‍ കാത്തിരിക്കുന്നത്. പൂരം എല്ലാ ചടങ്ങുകളോടെയും പൊലിമയോടെയും ആഘോഷിക്കാനാവണമെന്നാണ് ദേവസ്വങ്ങളുടെ അഭിപ്രായം.