ഉത്സവ എഴുന്നളിപ്പ് ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി

തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക് നീക്കി. നാട്ടാനപരിപാലനത്തിനുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണ് കര്‍ശനനിബന്ധനകളോടുകൂടി എഴുന്നള്ളിപ്പിന് അനുമതി നല്‍കിയത്. ഒരുവര്‍ഷമായി ഏര്‍പ്പെടുത്തിയ വിലക്കാണ് ഇതോടെ നീങ്ങിയത്.

ആനയെ എഴുന്നള്ളിക്കുന്നതിനായി മോണിറ്ററിങ് കമ്മിറ്റി നിബന്ധനകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട് . ദേവസ്വം ഭാരവാഹികള്‍ ഇത് അംഗീകരിക്കുകയും എഴുതി ഒപ്പിട്ടുനല്‍കുകയും വേണം. എഴുന്നള്ളിപ്പുകളില്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലുള്ള പൂര്‍ണ ഉത്തവാദിത്വം തങ്ങള്‍ക്കാണെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം എഴുതിനല്‍കണം.

നിബന്ധനകള്‍

1. ആഴ്ചയില്‍ രണ്ട് പരിപാടികളില്‍ മാത്രമേ എഴുന്നള്ളിക്കാവു.

2. ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രത്യേക എലിഫന്റ് സ്‌ക്വാഡ് അകമ്ബടി ഉണ്ടായിരിക്കണം

3. ആനയോടൊപ്പം നാല് പാപ്പാന്മാര്‍ എല്ലാ സമയത്തും വേണം

4. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമേ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

5. ആനയില്‍നിന്ന്‌ കുറഞ്ഞത് അഞ്ചു മീറ്റര്‍ അകലം പാലിക്കണം.

6. നിലവില്‍ ഉണങ്ങിവരുന്ന തൊലിപ്പുറമെയുള്ള മുറിവുകള്‍ ഉണങ്ങാത്ത സ്ഥിതിവന്നാല്‍ അനുമതി റദ്ദാക്കും.

7. ആഴ്ചയില്‍ ഒരിക്കല്‍ നിലവില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.

8. ആനയ്ക്ക് ഒരുതരത്തിലുള്ള സമ്മര്‍ദവും സൃഷ്ടിക്കരുത്. പടക്കങ്ങള്‍ ആനയുടെ അടുത്തുവെച്ച്‌ പൊട്ടിക്കരുത്.

9. അസ്വാഭാവിക പെരുമാറ്റം കണ്ടാല്‍ വീണ്ടും വിലക്കും.

10. ആനയെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ നേരത്തേ തന്നെ തൃശ്ശൂര്‍ വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ജില്ല വെറ്ററിനറി ഓഫീസര്‍ എന്നിവരെ അറിയിക്കണം

11. രണ്ടു മാസത്തിനു ശേഷം തൃപ്തികരമാണെന്നുറപ്പായാല്‍ മാത്രമെ തുടര്‍ന്നുള്ള എഴുന്നള്ളിപ്പുകള്‍ക്ക് അനുമതി നല്‍കൂ.

prp

Leave a Reply

*