തൃശൂരിലെ എ ടി എം കവർച്ച ശ്രമം; പ്രതി പോലീസ് പിടിയിൽ

തൃശൂര്‍: ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ എ.ടി.എം കുത്തിത്തുറന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശി ശ്രാവണ്‍ എന്നയാളെയാണ് ചാവക്കാട്ടെ കള്ളുഷാപ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെയാണ് എ.ടി.എമ്മിന്‍റെ സ്‌ക്രീന്‍ തകര്‍ത്ത് മോഷണശ്രമം നടത്തിയത്. . രാവിലെ ആറരയോടെ പണമെടുക്കാന്‍ എത്തിയ ഇടപാടുകാരനാണ് എ.ടി.എം തകര്‍ത്തതായി കണ്ടത്. ഉടന്‍ ഇയാള്‍ പൊലീസിനെയും എസ്.ബി.ഐ അധികൃതരെയും വിവരം അറിയിച്ചു. കവര്‍ച്ചാ ശ്രമം നടന്ന എ.ടി.എം കൗണ്ടറിന് കാവലുണ്ടായിരുന്നില്ല.

ഈ മാസം ആദ്യം എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എ.ടി.എം തകര്‍ത്ത് വന്‍ കവര്‍ച്ച നടന്നിരുന്നു. കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ചാവക്കാട് വീണ്ടും എ.ടി.എം തകര്‍ത്തത്.

prp

Related posts

Leave a Reply

*