അങ്കമാലിയില്‍ ആദിവാസികളുടെ ചികിത്സയ്ക്കായി ക്രിക്കറ്റ് ടൂര്‍ണമെന്റ്

അങ്കമാലി : ആദിവാസികളുടെ ചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ഡെന്റല്‍ ക്ലിനിക് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള സ്‌കറിയ ആന്റണി മെമ്മോറിയല്‍ വാഗണ്‍ വീല്‍ റോട്ടറി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചു . കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

ആദിവാസികളില്‍ കൂടുതലായി കണ്ടുവരുന്ന ഓറല്‍ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഡെന്റല്‍ ക്ലിനിക് സജ്ജമാക്കുന്നത്. ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ പദ്ധതിയ്ക്കായി വിനിയോഗിക്കും. അങ്കമാലി ഗ്രേറ്റര്‍ റോട്ടറി ക്ലബ്ബാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കാക്കനാട് രാജഗിരിവാലി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്. കോയമ്ബത്തൂരില്‍ നിന്നുള്‍പ്പെടെയുള്ള ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. 28-നാണ് ഫൈനല്‍.

prp

Leave a Reply

*