പാരീസ്: നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിടുന്നതിനിടെ കാബൂളിലെ സൈനിക അക്കാഡമിയില്‍ ആക്രമണം. സുരക്ഷാസേന അക്കാഡമി വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് രാവിലെ മുതല്‍ മാര്‍ഷല്‍ ഫഹിം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും വെടിശബ്ദവും സ്ഫോടനങ്ങളും ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ നടന്ന ആക്രമണത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആഴ്ചയില്‍ ഇത് മൂന്നാമത്തെ ഭീകരാക്രമണമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതേ അക്കാഡദമിയുടെ പുറത്തുണ്ടായ ആക്രമണത്തില്‍ 22 കേഡറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

