ഭരണങ്ങാനത്തു നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ടയ്ക്കു സമീപം ഭരണങ്ങാനം മേലമ്ബാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി.

മേലമ്ബാറ പഴേത്ത് വീട്ടില്‍ വിഷ്ണുപ്രിയയെയാണ് (കല്യാണി) ജനവരി 26 ബുധനാഴ്ച (ഇന്ന്) പുലര്‍ച്ചെ ആറു മണിമുതല്‍ മുതലാണ് കാണാതായത്.
പെണ്‍കുട്ടി യാത്ര ചെയ്ത കെ.എസ്.ആര്‍.ടി.സി ബസിന്‍്റെ കണ്ടക്ടര്‍ നല്‍കിയ വിവരമാണ് ഏറ്റവും നിര്‍ണായകമായത്. രാവിലെ ആറരയ്ക്ക് മേലമ്ബാറ ജംങ്ഷനില്‍ നിന്നും കോട്ടയത്തേക്ക് പെണ്‍കുട്ടി തന്‍്റെ ബസിലാണ് യാത്ര ചെയ്തതെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്കിയതെന്നും കണ്ടക്ടര്‍ പൊലീസിനെ അറിയിച്ചു.

അതനുസരിച്ച്‌ ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേയ്ക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും
കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച്‌ വരുന്നതായിയും പോലീസ് അറിയിച്ചു.

prp

Leave a Reply

*