Tokyo Olympics| അമ്ബെയ്ത്തില്‍ തുടര്‍ ജയങ്ങളുമായി അതാനു ദാസ് ക്വാര്‍ട്ടറില്‍; എലിമിനേഷന്‍ റൗണ്ടില്‍ അട്ടിമറിച്ചത് മുന്‍ ഒളിമ്ബിക് ചാമ്ബ്യനെ

അമ്ബെയ്ത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ അതാനു ദാസ് ക്വാര്‍ട്ടര്‍ ഫൈനലില്‍. കടുപ്പമേറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ ഒളിമ്ബിക് ചാമ്ബ്യനായ ദക്ഷിണ കൊറിയയുടെ ഓ ജിന്‍-ഹെയ്ക്കിനെ അട്ടിമറിച്ചാണ് അതാനു ദാസ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 6-5 എന്ന സ്കോറിനാണ് അതാനു കൊറിയന്‍ താരത്തിന് മേല്‍ അട്ടിമറി ജയം നേടിയത്. 2012 ലണ്ടന്‍ ഒളിമ്ബിക്സില്‍ ദക്ഷിണ കൊറിയക്കായി സ്വര്‍ണം നേടിയ താരമാണ് ഓ ജിന്‍-ഹെയ്ക്ക്.

പ്രീക്വാര്‍ട്ടര്‍ മത്സമായ 1/16 എലിമിനേഷന്‍ റൗണ്ടില്‍ അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിന് ശേഷം ഷൂട്ട് ഓഫ് പോയിന്റിലൂടെയാണ് വിജയയിയെ തീരുമാനിച്ചത്. ഷൂട്ട് ഓഫില്‍ അതാനു ദാസ് 10 പോയിന്റ് ഓ ജിന്‍-ഹെയ്ക്കിന് ഒമ്ബത് പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. നേരത്തെ നടന്ന 1/32 എലിമിനേഷന്‍ റൗണ്ടില്‍ ചൈനീസ് തായ്‌പേയുടെ യു ചെങ് ഡെങ്ങിനെ പരാജയപ്പെടുത്തിയാണ് അതാനു ദാസ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. മത്സരത്തില്‍ തുടക്കം മുതല്‍ മികച്ച പ്രകടനം നടത്താന്‍ അതാനുവിന് കഴിഞ്ഞിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-4 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

അതേസമയം, പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ അതാനുവിന് പുറമെ തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവര്‍ ഇന്ത്യക്കായി ഇറങ്ങിയിരുന്നെങ്കിലും പ്രീക്വാര്‍ട്ടര്‍ കടന്ന് മുന്നേറാന്‍ കഴിഞ്ഞില്ല. ലോക രണ്ടാം നമ്ബര്‍ താരമായ റഷ്യയുടെ ഗല്‍സാന്‍ ബസര്‍ഷപോവിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറിലേക്ക് എത്തിയ ജാദവിന് ലോക ഒന്നാം നമ്ബര്‍ താരമായ അമേരിക്കയുടെ ബ്രാഡി എലിസണിന് മുന്നില്‍ അതെ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 28-27, 27-26, 26-23 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു എലിസണ്‍ വിജയം സ്വന്തമാക്കിയത്.

നേരത്തെ അമ്ബെയ്ത്തില്‍ ടീമിനങ്ങളില്‍ പാടെ നിറം മങ്ങിയതിന് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. അതാനുവിനൊപ്പം അമ്ബെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ താരത്തിന്റെ ജീവിത പങ്കാളി കൂടിയായ ദീപിക കുമാരി ഇന്നലെ ക്വാര്‍ട്ടര്‍ യോഗ്യത നേടിയിരുന്നു. നാളെ നടക്കുന്ന മത്സരത്തില്‍ റഷ്യന്‍ ഒളിമ്ബിക് കമ്മിറ്റിയുടെ സെനിയ പെറോവയെയാണ് ദീപിക നേരിടുന്നത്.

prp

Leave a Reply

*