സുരക്ഷാ ഏജന്‍സികള്‍ക്ക് വ്യാജ ഫോണ്‍ കോളുകള്‍; അതീവ ജാഗ്രതയില്‍ സൈന്യം

ജമ്മു വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തിന് ശേഷം പാകിസ്താന്‍ ചാര ഏജന്‍സിയായ ഐ.എസ്.ഐയുടെ നിരവധി വ്യാജ ഫോണ്‍ കോളുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായി ചമഞ്ഞ് വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് ഫോണ്‍ കോളുകള്‍ എത്തിയത്.

ഇത്തരം വ്യാജ കോളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഐ.എസ്.ഐ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യത്യസ്ത നമ്ബറുകളില്‍ നിന്നാണ് ഇത്തരം കോളുകള്‍ ലഭിക്കുന്നത്. ഇവയുടെ ഉറവിടം കണ്ടെത്താനും ഇവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

prp

Leave a Reply

*