അടിക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്ക; സിറിയയില്‍ അല്‍‌ ഖ്വയ്‌ദ നേതാവിനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചു

ഡമാസ്‌ക‌സ്: സിറിയയിലെ അല്‍ ഖ്വയ്‌ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ പ്രമുഖനായ അബ്‌ദുള്‍ ഹമീദ് അല്‍ മതറിനെ അമേരിക്കന്‍ സേന വധിച്ചു. വെള‌ളിയാഴ്‌ച അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് തെക്കന്‍ സിറിയയിലെ അമേരിക്കന്‍ ഔട്ട്‌പോസ്‌റ്റിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അല്‍ ഖ്വയ്ദ നേതാവിനെ അമേരിക്ക വധിച്ചത്. എന്നാല്‍ ഔട്ട്‌പോസ്‌റ്റ് ആക്രമണത്തിന്റെ പ്രതികാരമാണോ ഡ്രോണ്‍ ആക്രമണമെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കന്‍ പൗരന്മാരെയും അമേരിക്കയുടെ സുഹൃത്തുക്കളെയും സാധാരണക്കാരെയും ആക്രമിക്കാനുള‌ള അല്‍ ഖ്വയ്‌ദയുടെ ശ്രമങ്ങള്‍ക്ക് തടയിടാനാണ് ഭീകരസംഘടനയുടെ നേതാവിനെ വധിച്ചതെന്ന് അമേരിക്കന്‍ സേനാ മേജര്‍ ജോണ്‍ റിഗ്‌സ്‌ബി അറിയിച്ചു. സെപ്‌തംബര്‍ മാസത്തില്‍ അല്‍ ഖ്വയ്‌ദ നേതാവായ സലിം അബു അഹമ്മദിനെ അമേരിക്കന്‍ സേന ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചിരുന്നു. സിറിയയിലെ ആക്രമണങ്ങളുടെ സൂത്രധാരനും സാമ്ബത്തിക സഹായം ഏര്‍പ്പെടുത്തി വിവിധ ആക്രമണങ്ങള്‍ക്ക് അനുമതി നല്‍കുന്നയാളുമായിരുന്നു സലിം. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരായി 2011 മാര്‍ച്ചില്‍ ഉണ്ടായ സിറിയന്‍ കലാപങ്ങള്‍ക്ക് ശേഷം ഒരു ദശാ‌ബ്‌ദത്തിനിടെ രാജ്യത്ത് ഇതുവരെ പത്ത് ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ അനാഥരുമായി.

prp

Leave a Reply

*