ടി20 ലോകകപ്: ഇന്‍ഡ്യന്‍ താരങ്ങളെ തുടക്കത്തിലേ പുറത്താക്കാന്‍ പാക് ബൗളര്‍മാര്‍ക്ക് തന്ത്രം ഉപദേശിച്ച്‌ മുന്‍ താരം മുശ്താഖ്‌ അഹ്‌മദ്‌

ദുബൈ: ( 23.10.2021) ടി20 ലോകകപില്‍ ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടമാണ് ഞായറാഴ്ച നടക്കുന്ന ഇന്‍ഡ്യ-പാക് മത്സരം. ഇപ്പോഴിതാ ഇന്‍ഡ്യന്‍ താരങ്ങളായ ഓപെണര്‍ രോഹിത് ശര്‍മയെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ എങ്ങനെ പുറത്താക്കാമെന്ന് പാക് ബൗളര്‍മാര്‍ക്ക് ഉപദേശവുമായി വന്നിരിക്കുകയാണ് മുന്‍ പാക് താരം മുശ്താഖ്‌ അഹ്‌മദ്‌.

ഇതുവരെയായി പാകിസ്താന്‍ ഇന്‍ഡ്യയെ ലോകകപ് മത്സരങ്ങളില്‍ തോല്‍പ്പിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ വിജയിക്കുമെന്നാണ് പാക് ടീം പറയുന്നത്. ടി20 ലോകകപില്‍ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്‍ഡ്യയ്‌ക്കൊപ്പമായിരുന്നു ജയം.

രോഹിത് തുടക്കത്തില്‍ നിലയുറപ്പിക്കാന്‍ സമയമെടുക്കുന്നതുക്കൊണ്ട് ഇന്‍സ്വിംഗ് പന്തുകളെറിഞ്ഞാല്‍ പെട്ടന്ന് അദ്ദേഹത്തെ വീഴ്ത്താനാവുമെന്നാണ് മുശ്താഖ്‌ പറയുന്നത്. കൂടതെ നല്ല രീതിയില്‍ പുള്‍ ഷോട് കളിക്കുന്ന താരത്തിന് സ്ലോ വികെറ്റുകളില്‍ ബൗണ്‍സര്‍ എറിഞ്ഞു വീഴ്ത്താനാവുമെന്നും മുശ്താഖ്‌ എഎന്‍ഐയോട് വ്യക്തമാക്കി.

കോലിക്കെതിരായ ആദ്യ 10-15 റണ്‍സ് അനായാസം നേടാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് തന്ത്രം. ഫീല്‍ഡ് പ്ലേസ്‌മെന്റിന് അനുസരിച്ച്‌ അദ്ദേഹത്തിനെതിരെ പന്തെറിയുകയും ആദ്യ 10-15 റണ്‍സ് എളുപ്പത്തില്‍ നേടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്താല്‍ കോഹ്ലി വേഗം വീഴ്ത്താനാവും.

കാരണം ഈ സാഹചര്യത്തില്‍ അദ്ദേഹം ഫീല്‍ഡര്‍മാരുടെ തലക്ക് മുകളിലൂടെ ഷോടിനു ശ്രമിക്കു. അത് അദ്ദേഹത്തെ പുറത്താക്കാനുളള അവസരമാണെന്നും മുഷ്താഖ് അഹമ്മദ് പറഞ്ഞു.

prp

Leave a Reply

*