ടിക്​ ടോകിനെ വാങ്ങാന്‍ മൈക്രോസോഫ്​റ്റിനാകില്ല; ഇടപാട്​ തടയാനുറച്ച്‌​ ചൈന

ബീജിങ്​: ടിക്​ ടോകിന്‍െറ അമേരിക്കയിലെ ബിസിനസ്​ വാങ്ങാന്‍ നീക്കം നടത്തുന്ന മൈക്രോസോഫ്​റ്റിന്​ തിരിച്ചടി. ഇടപാട്​ ചൈനീസ്​ സര്‍ക്കാര്‍ തടയുമെന്നാണ്​ ഏറ്റവും പുതിയ വാര്‍ത്ത. ഇതിനായി ടിക്​ ടോകിന്‍െറ ഉടമസ്ഥരായ ബെറ്റ്​ഡാന്‍സിന്​ മേല്‍ ചൈന സമര്‍ദ്ദം ശക്​തമാക്കുന്നുവെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോര്‍ട്ടുകള്‍.

ചൈനീസ്​ ടെക്​നോളജി കമ്ബനിയെ മോഷ്​ടിക്കാന്‍ യു.എസിനെ അനുവദിക്കില്ലെന്നാണ്​ സര്‍ക്കാറിന്‍െറ നിലപാട്​. കമ്യൂണിസ്​റ്റ്​ ഭരണകൂടത്തെ എതിര്‍ക്കാന്‍ യു.എസിന്​ മുന്നില്‍ മറ്റ്​ നിരവധി വഴികളുണ്ടെന്നും ചൈനീസ്​ പത്രത്തിലെഴുതിയ മുഖപ്രസംഗത്തില്‍ വ്യക്​തമാക്കുന്നു.

ടിക്​ ടോകിന്‍െറ ഓഹരികള്‍ യു.എസ്​ കമ്ബനി വാങ്ങുകയാണെങ്കില്‍ അത്​ സെപ്​റ്റംബര്‍ 15നകം വേണമെന്ന്​ ഡോണള്‍ഡ്​ ട്രംപ്​​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. അല്ലെങ്കില്‍ ടിക്​ ടോക്​ അടച്ചു പൂട്ടുമെന്നായിരുന്നു ട്രംപിന്‍െറ ഭീഷണി. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തില്‍ ചൈന നിലപാട്​ വ്യക്​തമാക്കിയത്​.

prp

Leave a Reply

*