ശക്തമായ മഴയില്‍ ബാണാസുര സാഗര്‍ ഡാം: പൊതുജനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാമുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഡാം ജലനിരപ്പ്, മഴ / ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കും.

കണ്‍ട്രോള്‍ റൂം നമ്ബര്‍ : 9496011981, 04936 274474 (ഓഫീസ്).ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 766.75 m ആണ്. ഗ്രോസ്സ് സ്‌റ്റോറേജ് 109.60 ദശലക്ഷം കുബിക് മീറ്റര്‍ (ഇതു സംഭരണ ശേഷിയുടെ 52.37% ആണ് ). 7.05 കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അപ്പര്‍ റൂള്‍ ലവലില്‍ എത്തുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

prp

Leave a Reply

*