സല്‍മാന്‍ ഖാനും കത്രീന കൈഫും അഞ്ച് വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന’ ടൈഗര്‍ സിന്ദാ ഹെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 2012 ല്‍ പുറത്തിറങ്ങിയ ‘എക് ദ ടൈഗറി’ന്‍റെ രണ്ടാം ഭാഗമാണ് ടൈഗര്‍ സിന്ദാ ഹേ.
ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അലി അബ്ബാസ് സഫര്‍ ആണ്. വിശാല്‍-ശേഖര്‍ സംഗീതവും ജുലിയസ് പക്കിയാം പശ്ചാത്തല സംഗീതവും നല്‍കിയിരിക്കുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചത്.
ആക്ഷന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയില്‍ ചെന്നായക്കളോടൊപ്പമുള്ള സല്‍മാന്‍റെ ഫൈറ്റിങ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.
