കശ്മീരിലേക്ക് തുര്‍ക്കി തീവ്രവാദികളെ അയക്കാന്‍ നീക്കം; പതറാതെ ഇന്ത്യന്‍ സൈന്യം

ഡല്‍ഹി : തീവ്ര ഇസ്ലാമിസത്തിലേക്ക് നീങ്ങുന്ന തുര്‍ക്കി ഇന്ത്യക്കെതിരെ തിരിയുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. സിറിയയില്‍ യുദ്ധം ചെയ്യുന്ന തുര്‍ക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്ക് വിടാന്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന. പാകിസ്താന് പിന്തുണ നല്‍കാനാണ് എര്‍ദോഗാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവാകാനുള്ള എര്‍ദോഗാന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. കിഴക്കന്‍ സിറിയയിലെ യുദ്ധ രംഗത്തുള്ള ഭീകരസംഘടനയിലെ അംഗങ്ങളെയാണ് കശ്മീരിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനുമായി ചേര്‍ന്ന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

prp

Leave a Reply

*