തിരുവനന്തപുരം: അതിഥി തൊഴിലാളികളുമായി മികച്ച സഹകരണം ഉറപ്പാക്കണമെന്ന് എഡിജിപി വിജയ് സാഖറെ.പോലീസുകാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി.
കിഴക്കമ്ബലത്തെ അക്രമം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച എഡിജിപി അത്തരം സാഹചര്യം ഒഴിവാക്കാന്‍ ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളികളുമായി മികച്ച സഹകരണം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
കിഴക്കമ്ബലത്തേതിനു സമാനമായ ആക്രമങ്ങള്‍ സംസ്ഥാനത്തെ മറ്റ് തൊഴിലാളി ക്യാംപുകളിലേക്കും വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറയുടെ സര്‍ക്കുലര്‍.
അതേസമയം, കിറ്റക്സിലെ തൊഴിലാളികളുടെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സ സേന വഹിക്കും. ഡിജിപി അനില്‍കാന്താണ് ഇക്കാര്യം അറിയിച്ചത്.

