പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്; തരൂരിനെതിരെ വീണ്ടും മുല്ലപ്പള്ളി

കോഴിക്കോട് | കെ റെയില്‍ വിഷയത്തിലടക്കം യു ഡി എഫിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ശശി തരൂരിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമന്ദ്രന്‍.

ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്ന് മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു. പ്രവര്‍ത്തകര്‍ രാവും പകലും അധ്വാനിച്ചാണ് തരൂരിനെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണ്. പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ല. തരൂര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവും എം പിയുമായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്: യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍

പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്; തരൂരിനെതിരെ വീണ്ടും മുല്ലപ്പള്ളി

ജിഫ്രി തങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും: മന്ത്രി അബ്ദുറഹ്‌മാന്‍

15- 18 പ്രായക്കാര്‍ക്ക് വാക്സിനേഷന്‍; കേരളം ഒരുക്കം തുടങ്ങി

വിശ്വപൗരന്‍മാരെ വല്ലാതെ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യം കോണ്‍ഗ്രസിനില്ല: കെ മുരളീധരന്‍

മലപ്പുറത്ത് സി പി എമ്മിനുണ്ടായത് വലിയ വളര്‍ച്ചയെന്ന് പാര്‍ട്ടി വിലയിരുത്തല്‍

prp

Leave a Reply

*