തിരുവനന്തപുരം: ആറ്റിങ്ങലില് വന് മയക്ക് മരുന്ന്, കഞ്ചാവ് വേട്ട. രണ്ടു വാഹനങ്ങളിലായി കടത്താന് ശ്രമിച്ച നൂറു കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷും പിടികൂടി. സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില് നടന്ന പരിശോധനയിലാണ് പിടികൂടിയത്.
സംഭവത്തില് നാല് പേരെ പിടികൂടി. ആറ്റിങ്ങല് സ്വദേശികളായ റിയാസ്, ജസി, കോന്നി സ്വദേശി ഫൈസല്, തൃശൂര് സ്വദേശി നിയാസ് എന്നിവരെയാണ് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിനും കഞ്ചാവിനും ഏകദേശം നാല് കോടി രൂപയോളം വില വരും.

