സ്ഥിതി ഗുരുതരം; ടെസ്റ്റ്‍ പോസിറ്റിവിറ്റി നിരക്ക് 28.3; ഇന്നലെ 1063 പേര്‍ക്ക് കൊവിഡ്

കാസര്‍കോട്: ജില്ലയില്‍ 1063 പേര്‍ കൂടി കൊവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.3 ആണ്. ചികിത്സയിലുണ്ടായിരുന്ന 709 പേര്‍ കൊവിഡ് നെഗറ്റീവായി. നിലവില്‍ 9278 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. വീടുകളില്‍ 10996 പേരും സ്ഥാപനങ്ങളില്‍ 842 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11838 പേരാണ്.

പുതിയതായി 996 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3632 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1180 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1285 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 872 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.

ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 709 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 47011 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 37376 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

prp

Leave a Reply

*