തൃശ്ശൂരില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത; അതീവ ജാഗ്രതാ നിർദേശം

തൃശ്ശൂര്‍: തൃശ്ശൂരില്‍ ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത. കടല്‍മാര്‍ഗം നുഴഞ്ഞു കയറുമെന്നുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ കടലോരത്ത് പോലീസ് ജാഗ്രത നിര്‍ദേശം നല്‍കി.

കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തി. പതിനഞ്ചോളം ഐ.എസ്. പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട്‌ വെള്ള നിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടിട്ടുള്ളതായും ഇവര്‍ കേരള തീരത്ത് കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്താനുമാണ് ഇന്‍റലിജന്‍സ് സന്ദേശം. കടലോര ജാഗ്രതാ സമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി.

prp

Leave a Reply

*