രണ്ടാം ഊഴത്തിൽ നരേന്ദ്രമോദിയെ ഇന്ന് ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും

ന്യൂഡല്‍ഹി: രണ്ടാം ഊഴത്തിൽ നരേന്ദ്രമോദിയെ ഇന്ന് ബിജെപി പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. വൈകീട്ട് ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലാകും വീണ്ടും മോദിയെ നേതാവായി തെരഞ്ഞെടുക്കുക.

അതേസമയം രണ്ടാം നരേന്ദ്രമോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനുള്ള ശ്രമങ്ങൾ ബിജെപി ഊർജ്ജിതമാക്കി. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും പങ്കെടുക്കും എന്നാണ് സൂചന.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഘടകക്ഷി നേതാക്കളുമായുള്ള ബിജെപിയുടെ ഉഭയകക്ഷി ചർച്ചകളും ഇന്ന് ഡൽഹിയിൽ നടക്കും.

prp

Leave a Reply

*