ഹൈദരാബാദ്: രാമരാജ്യം വരികയാണെങ്കില്‍ സംസ്ഥാനത്ത് ഉറുദു ഭാഷ പൂര്‍ണമായി നിരോധിക്കുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷനും കരിംനഗര്‍ എം.പിയുമായ ബന്ദി സഞ്ജയ് കുമാര്‍.
മദ്രസകള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയെന്ന് കരിംനഗര്‍ ബി.ജെ.പി എം.പി ആരോപിച്ചു. ബുധനാഴ്ച കരിംനഗറില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാമരാജ്യം’ വന്നാല്‍ തങ്ങള്‍ ഉറുദു ഭാഷ പൂര്‍ണ്ണമായും നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് എവിടെ ബോംബ് സ്ഫോടനങ്ങള്‍ നടന്നാലും അതിനു കാരണം, മദ്രസകള്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയത് കൊണ്ടാണെന്നും, അവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തിലും അദ്ദേഹം പ്രതികരിച്ചു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3NlbnNpdGl2ZV9tZWRpYV9pbnRlcnN0aXRpYWxfMTM5NjMiOnsiYnVja2V0IjoiaW50ZXJzdGl0aWFsIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9yZXN1bHRfbWlncmF0aW9uXzEzOTc5Ijp7ImJ1Y2tldCI6InR3ZWV0X3Jlc3VsdCIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1529645358443220994&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ffor%2Byou%3Fmode%3Dpwa%26action%3Dclick%26launch%3Dtrue&sessionId=01b5cd238950a5b45ab63bfc79a2c9ca05ba9130&theme=light&widgetsVersion=c8fe9736dd6fb%3A1649830956492&width=550px
‘പള്ളിയുടെ പരിസരം കുഴിച്ചിടുന്നിടത്തെല്ലാം ശിവലിംഗങ്ങള്‍ കാണപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ മസ്ജിദുകളും ഞങ്ങള്‍ കുഴിച്ചുമൂടുമെന്ന് ഒവൈസിയെ ഞാന്‍ വെല്ലുവിളിക്കുന്നു. മൃതദേഹങ്ങള്‍ കണ്ടെടുത്താല്‍ നിങ്ങള്‍ അതില്‍ അവകാശമുന്നയിക്കുന്നു. ഒരു ശിവലിംഗം കണ്ടെത്തിയാല്‍ അത് ഞങ്ങള്‍ക്ക് കൈമാറൂ. ഞങ്ങളല്ലേ അതിന്റെ അവകാശി?’, എം.പി ചോദിച്ചു.

