മന്ത്രി പി.രാജീവിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് സന്ദേശം പ്രചരിക്കുന്നതായി പരാതി

തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് സന്ദേശം പ്രചരിക്കുന്നതായി പരാതി.

വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് സന്ദേശങ്ങള്‍ അയക്കുന്നത്. 8409905089 എന്ന നമ്ബറില്‍ നിന്ന് മന്ത്രിയുടെ ഫോട്ടോ ഡി പി ആയി നല്‍കിയാണ് സന്ദേശങ്ങള്‍ അയച്ചത്. സംഭവത്തെകുറിച്ച്‌ അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്.

prp

Leave a Reply

*