ടീം റെഡി : സഞ്‌ജുവില്ലാത്ത ലോകകപ്പ്‌ , പ്രതിഷേധം ശക്‌തം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ അടുത്ത മാസം നടക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ടീമില്‍ മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിന്‌ ഇടമില്ല.

ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.) ഇന്നലെയാണു 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്‌. പരുക്കിന്റെ പിടിയിലായിരുന്ന ജസ്‌പ്രീത്‌ ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി. ഇരു പേസര്‍മാരും ഏഷ്യാ കപ്പില്‍ കളിച്ചില്ല. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ലോകകപ്പിനുള്ള ടീമിലില്ല. രോഹിത്‌ ശര്‍മ നായകനായ ടീമില്‍ ലോകേഷ്‌ രാഹുലാണ്‌ ഉപനായകന്‍. ഒക്‌ടോബര്‍ 16 മുതലാണു ലോകകപ്പ്‌. ഇന്ത്യയുടെ ആദ്യ മത്സരം ഒക്‌ടോബര്‍ 23 നു പാകിസ്‌താനെതിരേയാണ്‌. പുറംവേദന അലട്ടിയിരുന്ന ബുംറയും ഹര്‍ഷലും ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയിലെ പരിചരണത്തിനു ശേഷമാണു തിരിച്ചെത്തിയത്‌.
പേസര്‍ ആവേശ്‌ ഖാനെയും ലെഗ്‌ സ്‌പിന്നര്‍ രവി ബിഷ്‌ണോയിയെയും ഒഴിവാക്കി. വെറ്ററന്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിനെ ലോകകപ്പില്‍ കളിക്കാനാണു തീരുമാനം. സഞ്‌ജുവിനു പകരം മധ്യനിര ബാറ്റര്‍ ദീപക്‌ ഹൂഡയ്‌ക്ക് അവസരം നല്‍കാനാണു തീരുമാനിച്ചത്‌. വെറ്ററന്‍ താരം ദിനേഷ്‌ കാര്‍ത്തിക്കും ഋഷഭ്‌ പന്തുമാണു വിക്കറ്റ്‌ കീപ്പര്‍മാര്‍. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി അക്ഷര്‍ പട്ടേല്‍ ലോകകപ്പില്‍ കളിക്കും. മുഹമ്മദ്‌ ഷമി, ശ്രേയസ്‌ അയ്യര്‍, രവി ബിഷ്‌ണോയ്‌, ദീപക്‌ ചാഹാര്‍ എന്നിവരാണു സ്‌റ്റാന്‍ഡ്‌ ബൈ താരങ്ങള്‍.
ലോകകപ്പ്‌ കൂടാതെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ നടക്കുന്ന ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ പരമ്ബര നടക്കുമ്ബോള്‍ ഹാര്‍ദിക്‌ പാണ്ഡ്യ, അര്‍ഷദീപ്‌ സിങ്‌, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയിലായിരിക്കും.
സഞ്‌ജു സാംസണിനെ ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെടുത്താത്തതിലും മുഹമ്മദ്‌ ഷമിയെ സ്‌റ്റാന്‍ഡ്‌ബൈ ആക്കിയതിലും പ്രതിഷേധം ശക്‌തം. ബി.സി.സി.ഐയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ്‌ ഉയരുന്നത്‌.
ഉജ്വല ഫോമില്‍ കളിക്കുന്ന സഞ്‌ജുവിന്‌ പകരം ഋഷഭ്‌ പന്തും ദിനേഷ്‌ കാര്‍ത്തിക്കുമാണ്‌ ഇന്ത്യന്‍ ടീമിലിടം നേടിയത്‌. ഇന്ത്യയുടെ നിലവിലെ വിക്കറ്റ്‌ കീപ്പര്‍മാരുടെ പ്രകടനം വിലയിരുത്തിയാല്‍ ട്വന്റി20യില്‍ ഏറ്റവുമധികം ബാറ്റിങ്‌ ശരാശരി സഞ്‌ജുവിനാണെന്നാണ്‌ ആരാധകര്‍ പറയുന്നത്‌. സഞ്‌ജുവിന്റെ ശരാശരി 44.75 ആണ്‌. പന്തിന്റേയും കാര്‍ത്തിക്കിന്റെയും ശരാശരി 24.25 ഉം 21.44 ഉം ആണ്‌. സ്‌ട്രൈക്ക്‌ റേറ്റിലും സഞ്‌ജുവാണു മുന്നില്‍. സ്‌റ്റാന്‍ഡ്‌ ബൈ താരമായിപ്പോലും സഞ്‌ജുവിനെ പരിഗണിക്കാത്തതാണ്‌ ആരാധകരെ ചൊടിപ്പിച്ചത്‌. തുടര്‍ച്ചയായി പരാജയപ്പെടുന്ന ഋഷഭ്‌ പന്തിനെ എന്ത്‌ മാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ടീമിലുള്‍പ്പെടുത്തിയതെന്നും ചോദ്യമുണ്ട്‌.

ലോകകപ്പ്‌ ടീം: രോഹിത്‌ ശര്‍മ (നായകന്‍), കെ.എല്‍. രാഹുല്‍, വിരാട്‌ കോഹ്ലി, സൂര്യകുമാര്‍ യാദവ്‌, ദീപക്‌ ഹൂഡ, ഋഷഭ്‌ പന്ത്‌, ദിനേഷ്‌ കാര്‍ത്തിക്ക്‌, ഹാര്‍ദിക്‌ പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹാല്‍, അക്ഷര്‍ പട്ടേല്‍, ജസ്‌പ്രീത്‌ ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ്‌ സിങ്‌.
സ്‌റ്റാന്‍ഡ്‌ ബൈ- മുഹമ്മദ്‌ ഷമി, ശ്രേയസ്‌ അയ്യര്‍, രവി ബിഷ്‌ണോയ്‌, ദീപക്‌ ചാഹാര്‍.
ടീം ഇന്ത്യ (ഓസ്‌ട്രേലിയയ്‌ക്കെതിരേ): രോഹിത്‌ ശര്‍മ (നായകന്‍), കെ.എല്‍. രാഹുല്‍, വിരാട്‌ കോഹ്ലി, സൂര്യകുമാര്‍ യാദവ്‌, ദീപക്‌ ഹൂഡ, ഋഷഭ്‌ പന്ത്‌, ദിനേഷ്‌ കാര്‍ത്തിക്ക്‌, ഹാര്‍ദിക്‌ പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹാല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ്‌ ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക്‌ ചാഹാര്‍, ജസ്‌പ്രീത്‌ ബുംറ.
ടീം ഇന്ത്യ (ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ): രോഹിത്‌ ശര്‍മ (നായകന്‍), കെ.എല്‍. രാഹുല്‍, വിരാട്‌ കോഹ്ലി, സൂര്യകുമാര്‍ യാദവ്‌, ദീപക്‌ ഹൂഡ, ഋഷഭ്‌ പന്ത്‌, ദിനേഷ്‌ കാര്‍ത്തിക്ക്‌, ആര്‍. അശ്വിന്‍, യുസ്‌വേന്ദ്ര ചാഹാല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ്‌ സിങ്‌, മുഹമ്മദ്‌ ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക്‌ ചാഹാര്‍, ജസ്‌പ്രീത്‌ ബുംറ.

prp

Leave a Reply

*