‘മരിച്ചവരെ കുറിച്ച്‌ നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ് ഞാന്‍ വളര്‍ന്നത്’ -മുശര്‍റഫ് അനുശോചന വിവാദത്തില്‍ തരൂര്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിനെ ‘സമാധാനകാംക്ഷിയായി മാറിയ ശത്രു’ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ അനുശോചന സന്ദേശം വിവാദമായതോടെ പ്രതികരണവുമായി തരൂര്‍ രംഗത്ത്.

ഞാന്‍ ഇന്ത്യയിലാണ് വളര്‍ന്നതെന്നും ഇത് മരിച്ചവരെ കുറിച്ച്‌ നല്ലത് പറയണമെന്ന് കരുതുന്ന നാടാണെന്നും തരൂര്‍ വ്യക്തമാക്കി.

‘ഞാന്‍ വളര്‍ന്നത്, മരിച്ചവരെ കുറിച്ച്‌ നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ്. മുശര്‍റഫ് പകരമില്ലാത്ത ശത്രുവായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ ഉത്തരവാദിയും. പക്ഷേ, അദ്ദേഹം ഇന്ത്യയുമായുള്ള സമാധാനത്തിന് വേണ്ടി സ്വന്തം താത്പര്യമെടുത്ത് 2002-2007 വരെ കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം സുഹൃത്തായിരുന്നില്ല. പക്ഷേ അദ്ദേഹം, നമ്മെ പോലെ തന്നെ, സമാധാനത്തിലൂടെ നയതന്ത്ര ഗുണങ്ങള്‍ ഉണ്ടെന്ന് മനസിലാക്കി. -തരൂര്‍ ട്വീറ്റ് ചെയ്തു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-3&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0Zndfc2hvd19idXNpbmVzc192ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbWl4ZWRfbWVkaWFfMTU4OTciOnsiYnVja2V0IjoidHJlYXRtZW50IiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3ZpZGVvX2hsc19keW5hbWljX21hbmlmZXN0c18xNTA4MiI6eyJidWNrZXQiOiJ0cnVlX2JpdHJhdGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmx1ZV92ZXJpZmllZF9iYWRnZSI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0Zndfc2hvd19nb3ZfdmVyaWZpZWRfYmFkZ2UiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYnVzaW5lc3NfYWZmaWxpYXRlX2JhZGdlIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd190d2VldF9lZGl0X2Zyb250ZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1622287120995074049&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fenglish&sessionId=7fbf683fb4ad512d79cb5848a55bcc3a2d27cddd&theme=light&widgetsVersion=aaf4084522e3a%3A1674595607486&width=550px

പര്‍വേസ് മുശര്‍റഫ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് തരൂര്‍ അനുശോചന സന്ദേശം ട്വീറ്റ് ചെയ്തത്.

‘മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മശേര്‍റഫ് അപൂര്‍വമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഒരിക്കല്‍ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ശക്തിയായി മാറി. ആ കാലഘട്ടത്തില്‍ യു.എന്നില്‍ വെച്ച്‌ വര്‍ഷാവര്‍ഷം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ സജീവമായിരുന്നു. ഊര്‍ജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളില്‍ വ്യക്തതപുലര്‍ത്തിയിരുന്നു, – എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

എന്നാല്‍ ബി.ജെ.പി തരൂരിന്റെ ട്വീറ്റിനെ ശക്തിയുക്തം എതിര്‍ത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്, ‘ഇത് കോണ്‍ഗ്രസിനെ നന്നായി വിശദീകരിക്കുന്നു’ എന്നായിരുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച്‌ ദുരന്തങ്ങള്‍ക്ക് കാരണമായ, പ്രശ്നങ്ങള്‍ ഉണ്ടാക്കിയ, നമ്മുടെ സൈനികരെ ഉപദ്രവിച്ചയാളെ സമാധാന കാംക്ഷിയായി അവതരിപ്പിക്കുന്നുവെന്നും ഈ ജനറലിനെ ആരാധിക്കുന്നവരും ഇന്ത്യയിലുണ്ടെന്നും ആയിരുന്നു രാജീവ് ചന്ദ്രശേഖരന്‍ ട്വീറ്റ് ചെയ്തത്.

‘2010 മുതല്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കാന്‍ മടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ വിദേശകാര്യ മന്ത്രി കരുതുന്നത് പാക് ജനറല്‍ സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശക്തിയാണെന്നാണ്. കോണ്‍ഗ്രസിനെ കൃത്യമായി വിശദീകരിക്കുന്നു’ എന്നും രാജീവ് ചന്ദ്രശേഖരന്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

prp

Leave a Reply

*