തങ്ങളുടെ ജീവിതമല്ല അത്, പുലിവാല്‍ പിടിച്ച്‌ യഥാര്‍ത്ഥ ചുരുളിക്കാര്‍

ഇടുക്കി: സംസ്ഥാനത്ത് ചുരുളി എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളുടെ ഒരു പരമ്ബരയായിരുന്നു പിന്നെ.

ചുരുളി ചിത്രത്തിലെ അസഭ്യ വാക്കുകള്‍ക്കെതിരെ പലരും രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ചുരുളി സിനിമ കാരണം പുലിവാല് പിടിച്ച ഒരുകൂട്ടരുണ്ട് ഇവിടെ, ‘യഥാര്‍ത്ഥ ചുരുളിയിലെ സാധാരണക്കാര്‍’. ഇടുക്കി ജില്ലയിലെ ചെറുതോണിയ്ക്കടുത്താണ് ചുരുളി എന്ന ഗ്രാമം. സിനിമയിലെ സംഭാഷണങ്ങളില്‍ തെറിവിളികള്‍ കൂടിയതോടെ ചുരുളി എവിടെയാണെന്ന അന്വേഷണവും സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായി.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കുമെന്ന് യഥാര്‍ത്ഥ ചുരുളിക്കാര്‍ പറഞ്ഞു. സിനിമ മൂലം പ്രദേശവാസികള്‍ക്ക് ഒന്നടങ്കം മാനക്കേട് ഉണ്ടായതായി അവര്‍ പറയുന്നു. സിനിമയില്‍ ചിത്രീകരിച്ചത് പോലെയല്ല ചുരുളിക്കാരുടെ ജീവിതം. മലയോര കര്‍ഷകരെ മുഴുവന്‍ അപമാനിക്കുന്നതാണ് സിനിമ.

സിനിമയില്‍ മദ്യശാല കാണിക്കുന്നുണ്ട്. എന്നാല്‍ ഒരു മദ്യശാലയോ വാറ്റ് കേന്ദ്രമോ പോലുമില്ലാത്ത ഗ്രാമമാണ് ചുരുളി. ദുരൂഹത നിറഞ്ഞ കുറ്റവാളികള്‍ ഒന്നും തന്നെ ചുരുളിയിലില്ല. ജനസംഖ്യയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

prp

Leave a Reply

*