ചെന്നൈ: കേരളത്തിലെ ഇടതുസര്‍ക്കാറും വൈദ്യുതി നിരക്ക് കൂട്ടിയതറിഞ്ഞില്ലേയെന്ന് സി.പി.എം തമിഴ്നാട് നേതൃത്വത്തോട് ഡി.എം.കെ മുഖപത്രമായ ‘മുരശൊലി’.
കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ വൈദ്യുതി ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്ന് സി.പി.എം തമിഴ്നാട് സെക്രട്ടറി കെ. ബാലകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് പാര്‍ട്ടി പത്രത്തിന്റെ പ്രതികരണം. ഏത് ജനകീയ സര്‍ക്കാറായാലും പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടിവരും. ഇത്തരം വര്‍ധന പാവപ്പെട്ട ജനവിഭാഗങ്ങളെ ബാധിക്കാത്തവിധം നടപ്പാക്കുകയാണ് വേണ്ടത്. ഡി.എം.കെക്കും സഖ്യകക്ഷികള്‍ക്കുമിടയില്‍ അസ്വാരസ്യം സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും എതിര്‍കക്ഷികള്‍ സന്ദര്‍ഭം കാത്തുനില്ക്കേ ഇത്തരം പ്രസ്താവനകള്‍ ഇതിന് അവസരം നല്‍കുന്നതാണെന്നും അതിനാല്‍ ജാഗ്രതയോടെ ഒരുമിച്ച് മുന്നോട്ടുപോകാമെന്നും ‘മുരശൊലി’ പറയുന്നു. അതിനിടെ കേരളത്തിലുള്ളതിനേക്കാള്‍ കുറഞ്ഞ വൈദ്യുതി നിരക്കാണ് തമിഴ്നാട്ടിലുള്ളതെന്ന് വൈദ്യുതി മന്ത്രി ശെന്തില്‍ ബാലാജി പ്രതികരിച്ചു.

