തമിഴ്‌നാട്ടില്‍ കൊറോണ വ്യാപനത്തില്‍ കേരളത്തിന് ആശങ്ക : കാര്യങ്ങള്‍ കൈവിട്ട് പോകുന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ദ്ധരും

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. തീവ്ര പരിശോധനയും കര്‍ശന നിരീക്ഷണവും നടപ്പിലാക്കിയില്ലെങ്കില്‍ അടുത്തമാസം അവസാനത്തോടെ തമിഴ്‌നാട്ടില്‍ ഒന്നരലക്ഷം കോവിഡ് രോഗികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ച ആരോഗ്യ വിദഗ്ധരുടെ സംഘമാണ് സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയത്. മരണം ആയിരം കടന്നേക്കാമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

അതിനിടെ തമിഴ്‌നാട്ടില്‍ ഇന്നലെ 827 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. നിലവില്‍ ഒരോ ദിവസവുംമൊത്തം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ അറുപതു ശതമാനം ചെന്നൈയിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ അടുത്തമാസം അവസാനമാകുമ്ബോഴേക്കും ഒന്നരലക്ഷം രോഗികള്‍ തമിഴ്‌നാട്ടില്‍ ഉണ്ടാകുമെന്നാണ് കണക്ക്. മരണസംഖ്യ 1400 വരെ ആയേക്കുമെന്നും വിദഗ്ധ സംഘം സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി.

അതേസമയം തമിഴ്‌നാട്ടിലെ കൊറോണ വ്യാപനത്തില്‍ കേരളം ആശങ്കയിലാണ്. തമിഴ്‌നാടുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തികള്‍ പങ്കിടുന്ന സംസ്ഥാനം കേരളമാണ്. അതുകൊണ്ടുതന്നെ കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ സംസ്ഥാനം കര്‍ശന പരിശോധന നിര്‍ബന്ധമാക്കി

prp

Leave a Reply

*