ജയലളിതയ്ക്ക് ഹൃദയാഘാതം; നില ഗുരുതരം

jaya

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നു വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പതിനായിരങ്ങളാണ് തമിഴ്നാട്ടില്‍ ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നത്. ജയ ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രിയിലെ അധികൃതരാണ് ഈ വിവരം പുറത്ത് വിട്ടത്. ജയയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല. അപ്പോളോ ആശുപത്രിയില്‍ അണ്ണാ ഡിഎംകെ പ്രവർത്തകരുടെ തിരക്കാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

prp

Leave a Reply

*