ISL : ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ കാലുറച്ച് മുന്നോട്ട്

C K Vineeth of Kerala Blasters FC celebrates a goal with his teammates during match 56 of the Indian Super League (ISL) season 3 between Kerala Blasters FC and NorthEast United FC held at the Jawaharlal Nehru Stadium in Kochi, India on the 4th December 2016. Photo by Vipin Pawar / ISL / SPORTZPICS

കൊച്ചി: ഐഎസ്‌എല്ലിലെ അവസാന സെമിഫൈനലിസ്റ്റുകളെ കണ്ടത്തേണ്ടിയിരുന്ന നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളില്‍ കീഴടക്കി.  അറുപ്പത്തിആറാം മിനിറ്റില്‍ സി കെ വിനീതിന്‍റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് പ്രവേശിച്ചു. സീസണിലെ ആറാം മല്‍സരം കളിക്കുന്ന വിനീതിന്‍റെ അഞ്ചാം ഗോളാണിത്. ഈ വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് 22 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്നു ഐഎസ്എല്‍ സീസണുകളില്‍ ഇത് ബ്ലാസ്‌റ്റേഴ്‌സിന്‍റെ രണ്ടാം സെമിഫൈനലാണ്. ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ നേരിടേണ്ടി വരുന്നത് ഡല്‍ഹി ഡൈനാമോസിനെയാണ്. 11ന് കൊച്ചിയിലാണ് സെമിയുടെ ആദ്യപാദം. രണ്ടാം പാദം 14ന് ഡല്‍ഹിയില്‍ നടക്കും. ഈ മാസം 18-ന് കൊച്ചിയില്‍ തന്നെയാണ് ഐഎസ്എല്‍ ഫൈനല്‍ അരങ്ങേറുക.

prp

Leave a Reply

*