രുചി വൈവിധ്യങ്ങള്‍ ബാക്കിയാക്കി യുട്യൂബിന്‍റെ പാചക മുത്തശ്ശി വിടവാങ്ങി

ഹൈദരാബാദ്: തന്‍റെ പാചകത്തിലെ വൈദഗ്ധ്യം കൊണ്ട് ലോകത്തിന് മുന്നില്‍ സ്റ്റാറായ യൂട്യൂബിന്‍റെ സ്വന്തം പാചക മുത്തശ്ശി മസ്താനമ്മ വിടവാങ്ങി. 107-ാം വയസിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനല്‍ കണ്ട്രി ഫുഡ്സില്‍ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യൂട്യൂബര്‍ എന്ന പദവിയും മുത്തശ്ശിക്കുള്ളതായിരുന്നു. രുചികൂട്ടികളില്‍ കൊണ്ടു വരുന്ന വൈവിധ്യമായിരുന്നു മുത്തശ്ശിയെ പ്രശസ്തയാക്കിയത്. തന്‍റെ വേറിട്ട ശൈലികള്‍ അവരെ ജനങ്ങള്‍ക്കിടയില്‍ പ്രയപ്പെട്ടവരാക്കുകയായിരുന്നു. സ്വന്തം പാചകത്തിലൂടെ ലക്ഷ കണക്കിന് […]