ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആലപ്പുഴ: വ്യാഴാഴ്ച കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലും തെക്കന്‍ ആന്ധ്ര തീരത്തും ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശത്തും മണിക്കൂറില്‍ 60 കി. മീ. വരെ വേഗത്തിലും കാറ്റ് വീശാനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിന്‍റെയും പുതുച്ചേരിയുടെയും തെക്കന്‍ […]

സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായുള്ള മഴ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖക്ക് അടുത്തായുമാണ് ന്യൂനമര്‍ദ്ദം ഉണ്ടായിരിക്കുന്നത്.  അതിശക്തമായ മഴ നവംബര്‍ 21ന് കേരളത്തില്‍ ഉടനീളം ഉണ്ടാകുമെന്ന സൂചനയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കി. തുടര്‍ന്ന്‍ ഇന്ന് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഗജ ചുഴലിക്കാറ്റ്: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു നീങ്ങിയതിന്‍റെ പ്രതിഫലനമായി കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്‍ഡമാനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ‘ഗജ’ ചുഴലിക്കാറ്റായി മാറിയത്. ഇന്ന് തമിഴ്‌നാട് തീരത്ത്, വൈകിട്ടോ രാത്രിയിലോ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ […]

കേരളത്തില്‍ വ്യാപക മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും വയനാട്ടിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാളെ മുതല്‍ 16 വരെയും വയനാട്ടില്‍ നാളെയും മറ്റന്നാളും ശക്തമായ മഴ പെയ്യും. അറബിക്കടലില്‍ ലുബാന്‍ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും ശക്തമായി തുടരുന്നു. ഇതിന്‍റെ പ്രതിഫലനമായിട്ടാണ് കേരളത്തില്‍ വരും ദിവസങ്ങളില്‍ വ്യാപകമായി മഴ പെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യത;8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ അടുത്ത ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്രജലകമ്മിഷനും മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ 20 സെന്‍റീമീറ്റര്‍വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് കേരളത്തിലെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, […]