നയന്‍താരയ്‌ക്കെതിരായ രാധാ രവിയുടെ അശ്ലീല ട്രോള്‍; പൊട്ടിത്തെറിച്ച് വിഘ്‌നേശ് ശിവന്‍

ചെന്നൈ: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ അശ്ലീലമായി ട്രോളിയ തമിഴ് നടന്‍ രാധാ രവിയെ രൂക്ഷമായി വിമര്‍ശിച്ച് നയന്‍സിന്റെ കാമുകനും തമിഴ് സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന രാധാ രവിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഇനിയും അയാള്‍ ഇതു പോലെ ചെയ്യുമെന്നും വിഘ്‌നേഷ് പറയുന്നു. മോശമായ സംസാരം കേട്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്ന ആരാധകരെ കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു. വിഘ്‌നേഷിനെ കൂടാതെ ഗായിക […]

അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ,ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍: നയന്‍താരയെ ക്കുറിച്ച് വിഘ്‌നേഷ്

ഗോസിപ്പുകളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന ജോഡികളായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്നതും കെട്ടിപിടിച്ചുള്ള ഫോട്ടോകളും നിരവധി പുറത്തുവിട്ടിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ചു. പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞില്ലെങ്കിലും ഉറപ്പിക്കുന്ന തരത്തില്‍ ഇരുവരും പരസ്പരം പുകഴ്ത്തുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രീതിയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തവണ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വിഘ്‌നേഷിന് നായന്‍താരയെക്കുറിച്ച് വാ തോരാതെ പറയാനുമുണ്ട്. താന്‍ ജീവിതത്തില്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് നയന്‍താരയെന്ന് വിഘ്നേഷ് പറയുന്നു. നാനും റൗഡി […]