ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് വേദ് ഭൂഷണ്‍

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ബോളിവുഡ് താരം ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമാണെന്ന് മുന്‍ എ.സി.പി വേദ് ഭൂഷന്‍. ശ്രീദേവിയുടെത് മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതൊരു ആസൂത്രിത കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. “ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകട മരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്. മരണത്തില്‍ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. എന്തൊക്കെയോ മറച്ചു വച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസിലായത്.”ദുബായില്‍ പോയി അന്വേഷിച്ച […]