ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

വൈക്കം: ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍. 10ന് രാവിലെ 10നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീത വൈഭവത്തില്‍ ആരാധകനായിരുന്ന അനൂപ് വിജയലക്ഷ്മിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. ശാസ്ത്രീയ […]

ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് രണ്ടു വയസ്സുകാരിയോട് ക്രൂരത; നഴ്‌സിങ് അസിസ്റ്റന്‍റിന്​ സസ്​പെന്‍ഷന്‍

വൈ​ക്കം: ഡ്യൂ​ട്ടി സ​മ​യം തീ​ര്‍​ന്നെ​ന്ന്​ പ​റ​ഞ്ഞ് ര​ണ്ടു വ​യ​സ്സു​കാ​രി​യു​ടെ ഒ​ടി​ഞ്ഞ കാ​ലി​ലെ പ്ലാ​സ്​​റ്റ​ര്‍ പ​കു​തി നീ​ക്കം​ചെ​യ്ത ശേ​ഷം സ്ഥ​ലം​വി​ട്ട ന​ഴ്സി​ങ് അ​സി​സ്റ്റന്‍റിനെ സ​സ്​​പെ​ന്‍​ഡ്​ ചെയ്‌തു. വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീവനക്കാരി എം.​എ​സ്.​ ല​ളി​ത​യെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്‌. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് ക്രൂരമായ സംഭവം ഉണ്ടായത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ടി.​വി പു​രം കൈ​ത​ക്കാ​ട്ടു​മു​റി വീ​ട്ടി​ല്‍ ഇ.​കെ. സു​ധീ​ഷും ഭാ​ര്യ രാ​ജി​യും മ​ക​ള്‍ ആ​ര്യ​യു​ടെ കാ​ലി​ലെ പ്ലാ​സ്റ്റ​ര്‍ നീ​ക്കം​ചെ​യ്യാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഡോ​ക്ട​റു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ന​ഴ്സി​ങ് റൂ​മി​ല്‍ പ്ലാ​സ്​​റ്റ​ര്‍ […]