കായികപ്രേമികളുടെ സമൂഹം രൂപപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് ‘അപ്‌അപ്‌അപ്’ആപ്പ്

വിനോദത്തിനായി കായികയിനങ്ങള്‍ എന്ന ആശയം പ്രചരിപ്പിക്കാനും കായികപ്രേമികളുടെ ഒരു സമൂഹം രൂപപ്പെടുത്താനും ലക്ഷ്യമിട്ടു കൊണ്ട് പുതിയ ആപ്പ് രംഗത്തു വന്നിരിക്കുകയാണ്.  കൊച്ചി ആസ്ഥാനമായ പേരക്ക മീഡിയയാണ് ‘അപ്‌അപ്‌അപ്’ എന്ന ഈ പുതിയ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഏത് കായിക വിനോദങ്ങളും  കളിക്കാനുള്ള സൗകര്യങ്ങള്‍ എവിടെയൊക്കെയാണെന്ന്   കണ്ടെത്തി തരാനും, ഒപ്പം കളിക്കാന്‍ താല്‍പര്യമുള്ളവര്‍ ആരെല്ലാമാണെന്ന് അറിയിക്കുവാനും വേണ്ടിയാണ്  പുതിയ ആപ്പ്  വികസിപ്പിച്ചിരിക്കുന്നതെന്ന് പേരക്ക മീഡിയ സ്ഥാപക ഡയറക്ടറായ എം.സി ജോസഫ് പറഞ്ഞു. കൂടാതെ  താല്‍പര്യമുള്ള കളിക്കാര്‍ക്ക് ഉയര്‍ന്ന സൗകര്യങ്ങളുള്ള വേദികളില്‍ […]